കൊച്ചി: ഇന്ത്യയുടെ മുൻനിര മിസൈൽ വാഹക കപ്പൽ ഐ.എൻ.എസ് ത്രികാന്ത് മൊസാംബിക്ക് തുറമുഖ നഗരമായ മപൂട്ടോയിൽ സന്ദർശനത്തിന് എത്തി. ഇന്ത്യയും മൊസാംബിക്കും തമ്മിൽ സമുദ്രമേഖലയിലും നയതന്ത്ര തലത്തിലുമുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം. ഇന്ത്യൻ ഓഷ്യൻ റീജിയണിൽപ്പെട്ട മൊസാംബിക്ക് നാവികസേനയും ഇന്ത്യൻ നാവികസേനയും തമ്മിൽ നിലവിൽ അടുത്ത ബന്ധമാണ് പുലർത്തുന്നത്. ......
ടെഹ്റാൻ: അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ കടുത്ത മുന്നറിയിപ്പുകളുമായി ഇറാൻ സൈന്യം രംഗത്തെത്തി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ 50 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. എറണാകുളം, കണ്ടനാട് സ്വദേശി ജലീൽ
ജോസി ( 3o) നെയാണ് ആർ പി എഫ് ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് പിടികൂടിയത്.റെയിൽവേ സ്റ്റേഷൻ വഴി കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽപ്പാലത്തിന് സമീപം കണ്ട ജലിൽ ജോസിനെ പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ്ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഇയാളോടെയൊപ്പം ട്രെയിനിലുണ്ടായിരുന്ന സഹായി പോലീസിനെ കണ്ട് കടന്നു കളഞ്ഞപ്പോൾ ജലീൽ
ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ തക്കം നോക്കി പെട്ടികളും, ബാഗുകളുമായി പുറത്തിറങ്ങി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത് ..
ആർ പി എഫ് ക്രൈം ഇന്റെലിജൻസ് തിരുവനന്തപുരം, ആർ പി എഫ് ചെങ്ങന്നൂർ, ആർ പി എഫ് ഡോഗ് സ്ക്വാഡ് എറണാകുളം, എക്സൈസ് റേഞ്ച് ചെങ്ങന്നൂർ എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ......
ദോഹ: ഖത്തറിലെ ലൈസൻസുള്ള മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോകുന്നതിനായുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. മാർച്ച് 30 തിങ്കളാഴ്ച മുതൽ ഘട്ടം ഘട്ടമായാണ് സമുദ്ര ഗതാഗതം പുനരാരംഭിക്കുക. ......
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെൻ്റർ യൂത്ത് വിങ് യുവാക്കൾക്കായി പ്രീ മറൈറ്റൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
ഡോ. മുബഷിർ ടി.......
ജോർജ്ജ് ഓർവെൽന്റെ വിഖ്യാത ആക്ഷേപ ഹാസ്യനോവലാണ് 'അനിമൽ ഫാം.'കേരളത്തിലെ സമീപകാല രാഷ്ട്രീയ അന്തരീക്ഷം ഈ നോവലിനെ ഓർമ്മിപ്പിക്കുന്നതാണ്. ആധുനികകാലത്ത് സൈനികയുദ്ധങ്ങൾക്കെന്ന പോലെ തിരഞ്ഞെടുപ്പു യുദ്ധത്തിലും ശത്രുക്കളെ ദുർബലപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ശക്തമായ ആയുധമാണ് പൊതുജന സമ്പർക്കവും പ്രചാരണവും. ......
1980, 87, 91 വർഷങ്ങളിൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും, 1980, 84, 89 വർഷങ്ങളിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളും എല്ലാ മണ്ഡലങ്ങളിലൂടെയും യാത്ര ചെയ്ത് 'കേരളശബ്ദ'ത്തിനുവേണ്ടി റിപ്പോർട്ട് ചെയ്തത് ഈ ലേഖകനായിരുന്നു. ഞാനന്ന് 'കുമാരി' വാരികയുടെയും 'കേരളശബ്ദ'ത്തിന്റേയും സബ് എഡിറ്ററായിരുന്നു. ......
വയനാട് ജില്ലയിൽ മുന്നണി സ്ഥാനാർത്ഥികളുടെ ചിത്രം പൂർണ്ണമായതോടെ പ്രചാരണരംഗവും പതിവിന് വിപരീതമായി ചൂടുപിടിച്ചിരിക്കുകയാണ്. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിൽ രണ്ടെണ്ണവും സംവരണ മണ്ഡലങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്. ......
'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന നിലയിലേക്ക് ലോകക്രമം പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അതിന് സമാനതകളില്ലാത്ത ഉദാഹരണമാണ് ഇറാനിൽ അമേരിക്കയും, ഇസ്രായേലും നടത്തിയ ആക്രമണം. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......